‘തീവണ്ടി, എന്ന ഒറ്റചിത്രത്തിലൂടെ മലയാളി പ്രേക്ഷക മനസ്സുകളിൽ ഇടംനേടിയ നായികയാണ് സംയുക്ത മേനോൻ.ടോവിനോയ്‌ക്കൊപ്പം ലിപ്‌ലോക്ക് ചെയ്ത് പ്രേക്ഷകരെ ഞെട്ടിച്ച താരം ഇപ്പോൾ തമിഴിലേക്ക് ചേക്കേറുന്നു. സി കെ സുന്ദരം എഴുതി സംവിധാനം ചെയ്യുന്ന ‘ജൂലൈ കാട്രിൽ’ എന്ന തമിഴ് ചിത്രത്തിലൂടെ നായികയായാണ് സംയുക്ത മേനോൻറെ തമിഴിലേക്കുള്ള പ്രവേശനം.

ജൂലൈ കാട്രിലിൽ സംയുക്ത മേനോൻ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അനന്ദ് നാഗാണ് ചിത്രത്തിൽ നായകവേഷം കൈകാര്യം ചെയ്യുന്നത്. പ്രേമം എന്ന മലയാളചിത്രത്തിൽ അറിവഴകനായി എത്തി മലയാളി പ്രേക്ഷക മനസ്സിൽ ഇടം നേടിയ കഥാപാത്രമായിരുന്നു ആനന്ദിൻറെതു.

അനന്ദ് ആദ്യമായി നായകവേഷത്തിലെന്നു ചിത്രം എന്ന പ്രത്യേകതകൂടിയുണ്ട് ഈ ചിത്രത്തിന്. ജൂലൈ കാട്രിൽ’ എന്ന ചിത്രത്തിൻ്റെ ട്രെയിലര്‍ ഇപ്പോൾ പുറത്ത് വിട്ടിട്ടുണ്ട്. ചിത്രത്തിന്റ ട്രെയിലറില്‍ ആനന്ദിനൊപ്പമുള്ള സംയുക്തയുടെ ലിപ്‌ലോക്ക് രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിൽ ഗ്ലാമറസ് വേഷത്തിലാണ് സംയുക്ത പ്രത്യക്ഷപ്പെടുന്നത്.

 

 

 

 

 

 

 

 

 

 

                      

Photo Courtesy : Google/ images are subject to copyright

                                                                                        

 

Leave a Reply

Your email address will not be published.