സംസ്ഥാനത്ത് ഇനിമുതൽ അണക്കെട്ടുകളിൽ നിന്നും മണൽ വാരാൻ സർക്കാർ അനുമതി. കേരളത്തിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിലായുണ്ടായ പ്രളയത്തെത്തുടർന്ന് വിവിധ അണക്കെട്ടുകളിലായി ധാരാളം മണലുകളാണ് അടിഞ്ഞുകൂടിയത്. ഈ മണലുകൾ വാരുന്നതിനായും, വിൽക്കുന്നതിനുമുള്ള അനുമതിയാണ് സർക്കാർ നൽകുക.

ഏകദേശം പത്തുകോടി രൂപയോളം വിലമതിക്കുന്ന മണലാണ് വിവിധ അണക്കെട്ടുകളിലായി കൂടികിടക്കുന്നത്. അടുത്ത മാർച്ചിന് മുൻപ് ഘട്ടംഘട്ടമായി വാരാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ അടുത്ത രണ്ട് മാസത്തിനുള്ളില്‍ 10 ലക്ഷം ഘനമീറ്റര്‍ മണല്‍ ശേഖരിച്ച്‌ വില്‍പ്പന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. ഇത് ഒരു പരിധിവരെയുള്ള മണലിൻ്റെ വിലക്കയറ്റത്തിനും, ക്ഷാമത്തിനും പരിഹാരമാകും.

സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സാങ്കേതിക ശേഷിയുള്ള സ്വകാര്യ വ്യക്തികള്‍ക്കും മാത്രമേ മണല്‍ ശേഖരിച്ച്‌ വില്‍പന നടത്താന്നുള്ള അനുമതി നല്കുകയുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചൂഷണം തടയാന്‍ മണല്‍ വാരുന്നയിടങ്ങളില്‍ സിസി ടിവികള്‍ സ്ഥാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

Leave a Reply

Your email address will not be published.