സംസ്ഥാനത്ത് വാഹന നികുതി വർദ്ധിപ്പിക്കാൻ സംസ്ഥാന ബഡ്ജറ്റിൽ നിർദ്ദേശം. കാറുകളുടെ നികുതി രണ്ടു ശതമാനവും ബൈക്കുകളുടേത് ഒരു ശതമാനവുമാണ് വര്‍ധിപ്പിക്കാനാണ് തീരുമാനം. രണ്ടുലക്ഷത്തിന് മുകളിൽ വില വരുന്ന ഇരുചക്ര വാഹനങ്ങൾക്ക് ഒരുശതമാനവും, പതിനഞ്ച് ലക്ഷത്തിന് മുകളിൽ വില വരുന്ന വാഹനങ്ങൾക്ക് രണ്ടു ശതമാനവും അധിക നികുതി ഈടാക്കും.

ഇലക്‌ട്രിക് ഓട്ടോറിക്ഷകള്‍ക്ക് ആദ്യ അഞ്ചു വര്‍ഷം നികുതി ഒഴിവാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ക്ലീന്‍ എനര്‍ജി പദ്ധതിയുടെ ഭാഗമായി ഇലക്‌ട്രിക് വാഹനങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്നും ധനകാര്യ മന്ത്രി പറഞ്ഞു. കൊച്ചി മെട്രോ വിപുലീകരണത്തിനും ബജറ്റില്‍ നിര്‍ദേശമുണ്ട്. പേട്ടതൃപ്പൂണിത്തുറ, ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം ഇന്‍ഫോപാര്‍ക്ക് എന്നി മെട്രോ വിപുലീകരണ പദ്ധതികള്‍ എത്രയും നടപ്പിലാക്കുമെന്നും ബഡ്ജറ്റിൽ പറഞ്ഞു.

കൊച്ചിയുടെ സമഗ്ര വികസനത്തിന് 6000 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ഗതാഗത വികസനത്തിന് മാത്രം 239 കോടി രൂപ. മാത്രമല്ല കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 43 കിലോമീറ്ററുകളില്‍ 10 ബൈപാസുകള്‍ നിര്‍മ്മിക്കും. 53 കിലോമീറ്ററില്‍ 74 പാലങ്ങള്‍ നിര്‍മ്മിക്കുന്നതിനും തുക വകയിരുത്തുമെന്നും സംസ്ഥാന ബജറ്റില്‍ നിര്‍ദേശിക്കുന്നു.

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.