സംസ്ഥാനങ്ങൾക്ക് മോട്ടോർ വാഹന ഭേദഗതി നിയമത്തിലെ പിഴത്തുക കുറയ്ക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ. സംസ്ഥാനങ്ങൾക്ക് നിയമത്തില്‍ നിര്‍ദേശിച്ചിട്ടുള്ള പിഴ കുറയ്ക്കാന്‍ അധികാരമില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് എല്ലാ സംസ്ഥാനങ്ങളെയും അറിയിച്ചു.

ഈ വിഷയവുമായി ബന്ധപ്പെട്ട് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു നിലപാട് സംസ്ഥാനങ്ങളെ അറിയിച്ചത്. ഇതോടെ കേരളത്തിലടക്കം മിക്ക സംസ്ഥാനങ്ങളിലും മോട്ടോര്‍ വാഹന പിഴതുക വർദ്ധിക്കാൻ കാരണമാകും.

60 സെക്ഷനുകളിലായി 24 ഇനങ്ങള്‍ക്ക് പിഴ അടച്ച്‌ നിജപ്പെടുത്താവുന്ന കുറ്റങ്ങളുടെ പിഴ തുകയാണ് ഭേദഗതി നിയമം പരിഷ്‌ക്കരിച്ചത്. ഭേദഗതി നിയമത്തില്‍ നിര്‍ദേശിച്ചിരിക്കുന്ന പിഴതുക കൂട്ടാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം ഉണ്ടെങ്കിലും കുറയ്ക്കാന്‍ സാധിക്കില്ലെന്നാണ് എജിയുടെ നിഗമനം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഉപരിതല ഗതഗത വകുപ്പ് സംസ്ഥാനങ്ങള്‍ക്ക് കത്ത് അയച്ചിരിക്കുന്നത്.

കൂടാതെ സംസ്ഥാനങ്ങൾക്ക് അയച്ചിരിക്കുന്നു കത്തിൽ നിയമം നടപ്പാക്കിയിട്ടില്ലെങ്കില്‍ ഉടന്‍ നടപ്പാക്കാനും പിഴതുക കുറവാണ് ഇടാക്കുന്നതെങ്കില്‍ നിയമനുസൃതമായ തുക ഈടാക്കാനും ആണ് നിര്‍ദേശിച്ചിരിക്കുന്നത്.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.