ശ്രീശാന്തിന് വാതുവെപ്പ് കേസില്‍ ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കി.  ബി.സി.സി.ഐയ്ക്കെതിരെ ശ്രീശാന്ത് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഈ വിധി. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, കെ.എം ജോസഫ് എന്നിവരുടെ ബെഞ്ചിൻറെ താണ് ഈ വിധി. അതേസമയം ശ്രീശാന്തിന് എന്തു ശിക്ഷ നല്‍കാം എന്ന് ബി.സി.സി.ഐയ്ക്ക് തീരുമാനിക്കാം, ഇതിനായി സുപ്രീം കോടതി ബി.സി.സി.ഐയ്ക്ക് മൂന്ന് മാസം സമയം അനുവദിച്ചിട്ടുണ്ട്.

മേയ് ഒൻപതിനു കിങ്‌സ് ഇലവൻ ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി പഞ്ചാബിനെതിരായ കളിയില്‍ ഒത്തുകളിച്ചുവെന്നും, റണ്‍സ് വിട്ടുനല്‍കുന്നതിന് ശ്രീശാന്ത് പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് ബി.സി.സി.ഐ യുടെ വാദം. ഒത്തുകളിച്ചതിന് തെളിവുണ്ടെന്ന് ബി.സി.സി.ഐ.യും ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ശ്രീശാന്തും ശക്തമായി വാദിച്ചിരുന്നു.

ആജീവനാന്ത വിലക്ക് ഭരണാഘടനാവിരുദ്ധമാണെന്നും അത് ഒരു പൗരനെന്ന നിലയില്‍ തന്റെ അവകാശങ്ങള്‍ക്ക് എതിരാണെന്നും കേസിന്റെ വാദത്തിനിടയില്‍ ശ്രീശാന്ത് കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ നടപടി ശരിയല്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
വിലക്ക് മൂലം മറ്റു അന്താരാഷ്ട്ര മത്സരങ്ങളിലും തനിക്കിപ്പോള്‍ പങ്കെടുക്കാന്‍ പറ്റുന്നില്ലെന്നും ശ്രീശാന്ത് കോടതിയില്‍ പറഞ്ഞു.

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

                                                                                        

Leave a Reply

Your email address will not be published.