നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നിർണായക തെളിവായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ദൃശ്യങ്ങൾ കാണാനുള്ള അനുമതി മാത്രമാണ് കോടതി നൽകിയത്. ജസ്റ്റിസുമാരായ എഎന്‍ ഖാന്‍വില്‍ക്കര്‍, അജയ് റോത്തഗി ദിനേഷ് മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ചിൻ്റെതാണ് വിധി.

ഉപാധികളോടെയാണ് ദൃശ്യങ്ങള്‍ കാണാന്‍ കോടതി അനുമതി നല്‍കിയത്‌. ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യത പരിഗണിച്ചാണ് തീരുമാനമെന്നും കോടതി വ്യക്തമാക്കി. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ രഹസ്യമായി തന്നെ സൂക്ഷിക്കണമെന്ന് നിര്‍ദേശിച്ച കോടതി ദൃശ്യങ്ങള്‍ ദിലീപിനോ അദ്ദേഹത്തിൻ്റെ അഭിഭാഷകനോ കാണാമെന്നും ഉത്തരവിട്ടു.

ദൃശ്യങ്ങള്‍ കൃത്രിമമായി നിര്‍മ്മിച്ച എടുത്തതാണെന്ന് എഡിറ്റിംഗ് നടന്നിട്ടുണ്ടെന്നും ദിലീപ് കോടതിയെ ബോധ്യപ്പെടാന്‍ ശ്രമിച്ചിരുന്നു. അതിനാൽ കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് കിട്ടിയാലേ തൻ്റെ നിരപരാധിത്വം തെളിയിക്കാനാകൂ എന്നായിരുന്നു ദിലീപിൻ്റെ വാദം.

എന്നാല്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് ആക്രമണത്തിനിരയായ നടി കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്നും കൈമാറിയാല്‍ അത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ സാധ്യതുണ്ടന്നും അതിനാൽ നല്കരുതെന്നുമായിരുന്നു സർക്കാർ വാദിച്ചത്. ഈ വാദങ്ങളുടെയൊക്കെ അടിസ്ഥാനത്തിലാണ് മെമ്മറി കാര്‍ഡിൻ്റെ പകര്‍പ്പ് ദിലീപിന് നല്‍കാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി വിധിച്ചത്.

 

 

 

 

 

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.