കോവിഡ് വിസ്‌ക് (സാമ്പിൾ കളക്ഷൻ കിയോസ്ക് ) ജനറൽ ആശുപത്രിക്ക് സംഭാവന നൽകി സ്വാമി ഭദ്രാനന്ദ് സേവ ഓർഗനൈസേഷൻ. കോവിഡ് വിസ്‌ക് സംവിധാനത്തിലൂടെ ശാരീരിക സമ്പർക്കം കൂടാതെ ദിവസേന നൂറുകണക്കിന് രോഗികളെ കോവിഡ് ടെസ്റ്റിങ്ങിനു വിധേയമാക്കാൻ സാധിക്കും. എസ്ബിഎസ്ഒ ചീഫ് പാട്രൺ ഡോ: മധുജ ഹേമചന്ദ്രനാണ് കോവിഡ് വിസ്‌ക് മന്ത്രി കടകംപള്ളി സുരേന്ദ്രനു കൈമാറിയത്.

കേരളത്തിലെ വിവിധ ആശുപത്രികളിൽ നിലവിൽ സ്ഥാപിച്ചിട്ടുള്ള വിസ്‌കുകളിൽ നിന്നും വ്യത്യസ്തമാണിത്, പ്രത്യേകം രൂപകല്പന ചെയ്ത അലുമിനിയം പ്രൊഫൈലിലാണ് നിർമിച്ചിരിക്കുന്നത്, കൂടാതെ ഇത് വിവിധ പീസുകളാക്കി മറ്റൊരിടത്തേക്ക് എളുപ്പത്തിൽ മാറ്റി സ്ഥാപിക്കാനും, 15മിനുട്ടുകൾക്കൊണ്ട് അസമ്പിൾ ചെയ്യാനും സാധിക്കും, കൂടാതെ ഇതിൻ്റെ മറ്റൊരു പ്രത്യേകതയെന്തെന്നാൽ ഈ കിയോസ്ക് ഫയർ ആൻഡ് വാട്ടർ റെസിസ്റ്റന്റാണ്.

കോവിഡ് 19 പോലുള്ള സാഹചര്യത്തിൽ നൂതന പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ സർക്കാർ സംവിധാനം മാത്രംകൊണ്ട് എല്ലായിപ്പോഴും സാധിക്കണമെന്നില്ല, അത്തരം ഘട്ടങ്ങളിൽ ഇത്തരത്തിലുള്ള സംഘടനകളുടെ പിന്തുണയും സഹായവും വളരെ വലുതാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ജനറൽ ഹോസ്പിറ്റൽ ജൂനിയർ സൂപ്രണ്ട് ഡോ.പത്മലതയാണ് ചടങ്ങിൽ അധ്യക്ഷത വഹിച്ചത്.

ചേർത്തല വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന മരിയ പ്ലാസ്റ്റിക്സ് & അലുമിനിയം ഇൻഡസ്ട്രീസ് ആണ് വിസ്‌ക് നിർമ്മിച്ച് നൽകിയത്. യൂത്ത് കോൺഗ്രസ്‌ ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി ഗംഗാ ശങ്കർ പ്രകാശ്, എ.ജെ സുകാർണോ, ഡെപ്യൂട്ടി സുപ്രണ്ട് ഡോ.വി അനിൽ, ആർഎംഒ ഡോ: ജോയ്, നഴ്സിംഗ് സൂപ്രണ്ട് ബിന്ദു, സുനിൽകുമാർ, ആൽബിൻ, ഫവാസ്, എന്നിവർ ഈ ചടങ്ങിൽ പങ്കെടുത്തു.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.