ഡോ. അജിത് രവിയുടെ സ്വപ്നപദ്ധതിയായ ” 100 ലൈഫ് ചലഞ്ച് ” ന് താൽക്കാലിക വിരാമം. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. പ്രശസ്തരുൾപ്പെടെ പലരും വിവിധതരം ചലഞ്ചുകൾ ഏറ്റെടുത്തപ്പോൾ അദ്ദേഹം നിർധനരായ 100 രോഗികൾക്ക് ശസ്ത്രക്രിയ സഹായം ചെയ്യുകയെന്ന ലക്ഷ്യത്തോടെ ‘100 ലൈഫ് ചലഞ്ച്’ പദ്ധതി ആവിഷ്കരിക്കുകയും ഇതിനോടകം 39 രോഗികൾക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള അവസരമൊരുക്കുകയും ചെയ്തു.

കൊച്ചിൻ എയർപ്പോർട്ടിലെ ഉദ്യോഗസ്ഥനായ അജിത് തൻ്റെ വരുമാനത്തിൻ്റെ ഒരു ഭാഗമാണ് സഹജീവികളെ സഹായിക്കാനായി ചിലവഴിച്ചിരുന്നത്. ചില ബാഹ്യശക്തികളുടെ ഇടപെടൽ കാരണമുണ്ടായിക്കൊണ്ടിരിക്കുന്ന മാനസികപീഡനം മൂലമാണ് ഈ പദ്ധതിക്ക് താൽക്കാലിക വിരാമമിടുന്നതെന്ന് അദ്ദേഹം പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. ഇത്തരം പ്രവണതകൾ തീർച്ചയായും അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. രോഗത്താൽ വലയുന്ന നിർധനരുടെ രോഗശാന്തിക്ക് തടസ്സമാകുന്നത് ഏതൊരുശക്തിയായാലും അത് ഈ സമൂഹത്തിലെ പാവപ്പെട്ടവരോട് ചെയ്യുന്ന ദ്രോഹമാണ് എന്നുള്ളത്തിന് സംശയമില്ല.

സഹജീവിസ്നേഹവും സഹാനുഭൂതിയും അന്യംനിന്നുവരുന്ന ഈ കാലഘട്ടത്തിൽ ഇത്തരം സഹായപദ്ധതികൾ നടപ്പിൽ വരുത്തുന്നതിനെ നിരുത്സാഹപ്പെടുത്തുക്കുകയെന്നത് സങ്കടകരമായ അവസ്ഥയാണ്. ആരൊക്കെ ശ്രമിച്ചാലും തൻ്റെ മരണത്തിന് മുൻപ് 100 ലൈഫ് ചലഞ്ച് പദ്ധതി പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എത്രയുംവേഗത്തിൽ ഈ പദ്ധതി പുനരാരംഭിക്കുവാൻ അദ്ദേഹത്തിന് സാധ്യമാകട്ടെ !

 

 

 

ഷീജ നായർ

 

See More: https: //bit.ly/37Q5C7u

 

Frinds എന്റെ സ്വപ്ന പദ്ധതിയായ 100 ലൈഫ് ചലഞ്ജ് ( നിർധനരായ 100 രോഗികൾക്ക് ശസ്ത്രക്രിയ ചെയ്യുന്നതിനുള്ള ധനസഹായം നല്കുന്ന…

Ajit Ravi ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಜನವರಿ 6, 2020

 

 

 

 

 

Leave a Reply

Your email address will not be published.