പൗര്വത ഭേദഗതി ബില്‍ ഇന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിക്കും. ഭൂരിപക്ഷമില്ലെങ്കിലും ബില്‍ അനായാസം പാസാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. ബി​ല്ലി​നെ​തി​രെ രാ​ജ്യ​മൊട്ടാകെ പ്ര​തി​ഷേ​ധം വ്യാ​പ​ക​മായി നടക്കുന്നുണ്ട്, അതുകൂടാതെ ലോ​ക്​​സ​ഭ​യി​ല്‍ അ​നു​കൂ​ലി​ച്ച്‌​ വോ​ട്ടു ചെ​യ്​​ത ക​ക്ഷി​ക​ളി​ല്‍ അ​ഭി​പ്രാ​യ​ഭി​ന്ന​ത ഉ​ട​ലെ​ടു​ക്കു​ക​യും ചെ​യ്​​തു അ​തി​നി​ട​യി​ലാ​ണ്​ സ​ര്‍​ക്കാ​റി​​​ൻ്റെ തി​ര​ക്കി​ട്ട നീ​ക്കം.

അതേസമയം, ബില്ലിനെതിരേ പരമാവധി വോട്ടു സമാഹരിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങിയിട്ടുണ്ട്. നിലവില്‍ 238 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്. ബില്‍ പാസാവാന്‍ 120 പേരുടെ പിന്തുണയെങ്കിലും വേണം. ബി.ജെ.പി.യുടെ 83 സീറ്റടക്കം എന്‍.ഡി.എ.യ്ക്ക് നിലവില്‍ 105 അംഗങ്ങളാണുള്ളത്. എ.ഐ.എ.ഡി.എം.കെ, ബി.ജെ.ഡി, വൈ.എസ്.ആര്‍. കോണ്‍ഗ്രസ് , ടി.ഡി.പി. എന്നീ കക്ഷികളില്‍നിന്നായി 22 പേരുടെ കൂടി പിന്തുണയുണ്ടെന്നാണു ബി.ജെ.പി. അവകാശപ്പെടുന്നത്.

എ​ന്‍.​ഡി.​എ​ക്ക്​ പു​റ​ത്തു​ള്ള ബി​ജു ജ​ന​താ​ദ​ള്‍ അ​ട​ക്ക​മു​ള്ള​വ​രും മ​റ്റു ചെ​റു​ക​ക്ഷി​ക​ളെ​ല്ലാം കൂ​ടി ചേ​ര്‍​ന്നാ​ല്‍ പൗ​ര​ത്വ ബി​ല്‍ അ​നാ​യാ​സം രാ​ജ്യ​സ​ഭ ക​ട​ക്കുമെന്ന വിശ്വാസത്തിലാണ് ബിജെപി. തി​ങ്ക​ളാ​ഴ്​​ച വി​വാ​ദ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍ 80നെ​തി​രെ 311 വോ​ട്ടി​നാ​ണ്​ ലോ​ക്സ​ഭ പാ​സാ​ക്കി​യ​ത്. ഇതിനിടെ ബില്ലിനെ പിന്തുണക്കുന്നതില്‍ നിന്ന് ജെഡിയുവിനെ പിന്‍മാറ്റാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ നടക്കുന്നുണ്ട്.

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

Leave a Reply

Your email address will not be published.