കാര്‍ഷികകടം എഴുതി തള്ളിയത് കൂടാതെ പോലീസ് വകുപ്പില്‍ നിര്‍ബന്ധിത വീക്കിലി ഓഫും മധ്യപ്രദേശ് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു. കാരഅധിത്തിലെത്തി മൂന്ന് ആഴ്ച പിന്നിടുമ്പോൾ ആ വാഗ്ദാനവും നടപ്പിലാക്കുകയാണ് മധ്യപ്രദേശ് സര്‍ക്കാര്‍.മധ്യപ്രദേശ് പൊലീസിന് ജോലി ആഴ്ചയില്‍ ഏഴു ദിവസമായിരുന്നു. ഇതോടൊപ്പം കാഷ്വല്‍ ലീവും ഏണ്‍ഡ് ലീവും അനുവദിച്ചിരുന്നു .എന്നാൽ വീക്കിലി ഓഫ് ഇല്ലായിരുന്നു. ഇതിന് മാറ്റം വരുത്തുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.മൂന്നര പതിറ്റാണ്ടിലേറെ കാലത്തെ ജോലിയില്‍ ഇതാദ്യമായി സബ് ഇന്‍സ്പെക്ടര്‍ ഉമാ ശങ്കറിന് വീക്കിലി ഓഫ് എടുക്കാം. ഉമാശങ്കറിനോടൊപ്പം മധ്യപ്രദേശ് പൊലീസിലുള്ള ആയിരങ്ങള്‍ക്കും ഇനി മുതല്‍ ആഴ്ചയില്‍ ഏഴു ദിവസവും പണിയെടുക്കണ്ടതില്ല .
മധ്യപ്രദേശില്‍ രണ്ട് ലക്ഷം രുപ വരെയുള്ള കാര്‍ഷിക കടങ്ങളാണ് കമല്‍നാഥ് സര്‍ക്കാര്‍ എഴുതി തള്ളിയത്. മുഖ്യമന്ത്രിയായി അധികാരത്തില്‍ എത്തിയ ശേഷമുള്ള ആദ്യത്തെ ഉത്തരവായിരുന്നു ഇത്.
Photo Courtesy : Google/ images are subject to copyright
Leave a Reply