ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലുറച്ച്‌ ശബരിമല സംരക്ഷണസമിതി. ശബരിമല മേഖലയില്‍ കടുത്ത പ്രക്ഷോഭത്തിനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. അതിനിടെ പോലീസ് സമരപന്തല്‍ പൊളിച്ച്‌ നീക്കി . നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനമനുവദിച്ച സുപ്രീം കോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്താന്‍ തയ്യാറാകണമെന്ന നിലപാടിലാണ് ശബരിമല സംരക്ഷണസമിതി. ആവശ്യം വ്യക്തമാക്കി ഇന്നു രാത്രി 12 മുതല്‍ നാളെ രാത്രി 12 മണിവരെ ശബരിമല സംരക്ഷണസമിതി.ഹർത്താലിന് ആഹ്വാനം ചെയ്തു .

Photo Courtesy : Google/ images are subject to copyright   

 

 

Leave a Reply

Your email address will not be published.