രാജ്യത്ത് കൊറോണ രോഗബാധിതരുടെ എണ്ണം 2000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 336പ്പേർക്കാണ് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 2301 ആയി. അതിൽ 157 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടവരാണ്. കൂടാതെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 56 ആയി.

രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് മഹാരാഷ്‌ട്രയിലാണ്. ഇവിടെ രോഗം സ്ഥിരീകരിച്ചത് 335 പ്പേർക്കാണ്. തമിഴ്‌നാടാണ് തൊട്ട് പിറകിൽ 309 പ്പേർക്കാണ് അവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കേരളത്തിൽ 286പ്പേർക്കും, ഡൽഹിയിൽ 219 പ്പേർക്കുമാണ് കൊറോണ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണവും മഹാരാഷ്ട്രയിലാണ് കൂടുതൽ. 16 പ്പേരാണ് മഹാരാഷ്ട്രയിൽ കൊറോണ ബാധിച്ച് മരിച്ചത്. കേരളത്തിൽ മരിച്ചത് 2പ്പേരാണ്.

അതേസമയം രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഗവർണർമാരുമായും ലഫ്റ്റനന്റ് ഗവർണർമാരുമായും വീഡിയോ കോൺഫ്രൻസ് നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. ലോക ബാങ്ക് ഇന്ത്യയിൽ ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ഒരു ബില്യൺ ഡോളർ ധനസഹായം നൽകും.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.