ആവശ്യമുള്ള സാധനങ്ങൾ

 

റോബസ്റ്റ അല്ലെങ്കിൽ  ഏത്തപ്പഴം അരിഞ്ഞത് –  ഒരെണ്ണം (ഫ്രീസറിൽ  വച്ച് തണുപ്പിച്ചത്)

പാൽ                                                        – 1/4 കപ്പ്

പൈനാപ്പിൾ  അരിഞ്ഞത്           – 1 1/4 കപ്പ്

കട്ടത്തൈര്                                         – 1/2 കപ്പ്

സ്പിനാച്ച് അരിഞ്ഞത്                      – 1 1/2 കപ്പ്

നാരങ്ങാനീര്                                      -ഒരെണ്ണത്തിന്റേത്

 

തയാറാക്കുന്ന വിധം

പഴം, പാൽ  ഇവ മിക്സിയുടെ ജാറിലെടുത്ത് ക്രീം പരുവത്തിൽ  അടിച്ചെടുക്കുക. ഇതിലേക്ക് പൈനാപ്പിൾ , തൈര് ഇവ ചേർത്ത് വീണ്ടും അടിച്ചെടുക്കുക. ശേഷം സ്പിനാച്ച് അരിഞ്ഞതും നാരങ്ങാനീരും  ചേർത്ത് നന്നായി അടിച്ചെടുത്ത് ഗ്ലാസ്സിലേക്ക്  പകർന്ന്  ഉടൻ  വിളമ്പാം. ആവശ്യമെങ്കിൽ മധുരം ചേർക്കാവുന്നതാണ്  (വളരെ പോഷക സമ്പുഷ്ടവും ആരോഗ്യപ്രദവുമാണ് )

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.