ബാഗ്ദാദില്‍ വീണ്ടും യുഎസ് ആക്രമണം. കഴിഞ്ഞ ദിവസമുണ്ടായ വ്യോമാക്രമണത്തില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനി അടക്കമുള്ളവര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് വീണ്ടുമൊരു ആക്രമണം. സംഭവത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.കൂടാതെ നിരവധിപ്പേർക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്.

വടക്കന്‍ ബാഗ്ദാദിലെ ടാജി റോഡിലാണ് ആക്രമണമുണ്ടായത്. ഇറാന്‍ പിന്തുണയുള്ള ഇറാഖ് പാരാമിലിറ്ററി വിഭാഗത്തിൻ്റെ വാഹനവ്യൂഹത്തിനു നേരെയായിരുന്നു ആക്രമണം. ഖാസിം സുലൈമാനിയും മിലിഷിയകളുടെ ഡെപ്യൂട്ടി കമാന്‍ഡര്‍ അബു മഹ്ദി അല്‍ മുഹന്ദിസും അടക്കം ഏഴു പേര്‍ വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അതിനിടെ ഇറാന്‍ രഹസ്യസേനയുടെ പുതിയ തലവനായി ബ്രിഗേഡിയര്‍ ജനറല്‍ ഇസ്മയില്‍ ഖ്വാനിയെ നിയമിച്ചു.

അമേരിക്കയുടെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. അതിനിടെ, പശ്ചിമേഷ്യയില്‍ മൂവായിരം സൈനിക ട്രൂപ്പുകളെ അധികമായി വിന്യസിക്കുമെന്ന് അമേരിക്ക. സംഘർഷ സാധ്യത മുന്നിൽ കണ്ടാണ് അമേരിക്കയുടെ ഈ നീക്കം.

ഇറാഖിലെ ബഗ്ദാദ് വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് വരുമ്പോഴാണ് ഇന്നലെ മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ വാഹനവ്യൂഹത്തിനുനേരെ അമേരിക്ക ആക്രമണം നടത്തിയത്.

 

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.