ആഫ്രിക്കൻ രാജ്യമായ ഘാനയിൽ മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് അവരിഷ്ടപ്പെടുന്ന രീതിയിലുള്ള യാത്രയയപ്പ് നൽകണമെന്നുള്ളത് നിർബന്ധമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ ശവസംസ്കാര ചടങ്ങുകളൊക്കെ ദിവസങ്ങളോളം നീണ്ടുപോകാറുണ്ട്. ഘാനയിൽ ശവസംസ്കാരത്തിന് ഉപയോഗിക്കുന്ന ശവപ്പെട്ടികൾക്ക് വളരെയേറെ പ്രത്യേകതകളുണ്ട്.മരിച്ചയാളുടെ ജീവിതശൈലിയും,സ്വപ്നങ്ങളും, ആഗ്രഹങ്ങളും സമൂഹത്തിലെ അയാളുടെ സ്ഥാനവുമൊക്കെ ആ ശവപ്പെട്ടി പ്രതിഫലിപ്പിക്കും. ആളുകളുടെ ആവശ്യപ്രകാരം വിവിധ ആകൃതിയിലും നിറത്തിലുമൊക്കെയുള്ള ശവപ്പെട്ടികൾ നിർമിച്ചു നൽകുന്ന കടകൾ ഘാനയിലുണ്ട്.ഇവിടത്തെ ആളുകളുടെ പ്രധാന ഉപജീവനമാർഗ്ഗം കൊക്കോ കൃഷിയാണ്. പെട്ടെന്ന് ദേഷ്യപ്പെട്ടിരുന്ന ആളുകൾക്കായി ചുവന്ന മുളകിന്‍റെ ആകൃതിയിലുള്ള ശവപ്പെട്ടികളാണ് ഉണ്ടാക്കുന്നത്. ഇവയ്ക്ക് പുറമെ ധനികരായ ആളുകൾ ആഡംബരക്കാറുകളുടെയും വിമാനങ്ങളുടെയുമൊക്കെ ആകൃതിയിൽ ശവപ്പെട്ടികൾ പണിയിക്കാറുണ്ട്.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.