വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന ത്യാഗരാജൻ കുമാരരാജ ചിത്രം സൂപ്പർ ഡീലക്സ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാവുകയാണ്. കഴിഞ്ഞ ദിവസം ഈ ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്തിറങ്ങിയിരുന്നു. വിജയ് സേതുപതി, ഫഹദ് ഫാസിൽ, സാമന്ത അക്കിനേനി, രമ്യാ നമ്പീശൻ എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് സൂപ്പർ ഡീലക്സ്. സാമന്തയാണ് നായിക.

വിജയ് സേതുപതി ട്രാൻസ്ജെൻഡര്‍ വേഷത്തിലെത്തുന്ന പ്രത്യേകതകൂടിയുണ്ട് ഈ ചിത്രത്തിന്. ശില്‍പ എന്ന ട്രാന്‍സ്ജെന്‍ഡറായാണ് സേതുപതി ആരാധകർക്ക് മുൻപിലെത്തുന്നത്. വിജയ് സേതുപതിയുടെ കഥാപാത്രത്തിൻറെ ശബ്‌ദത്തോടെയാണ് ട്രെയ്‌ലർ ആരംഭിക്കുന്നത്. ഡയലോഗിൻറെ ഡബ്ബിങ് വീഡിയോകൾ ഇതിനോടകംത്തന്നെ വൈറലായിക്കഴിഞ്ഞു. ഒറ്റ ശ്വാസത്തില്‍ പറഞ്ഞുതീര്‍ക്കുന്ന ഡയലോഗ് ഡബ്ബിങ് വീഡിയോകളാണ് ആരാധകര്‍ ഏറ്റെടുത്തത്.

വേലൈക്കാരന് ശേഷം ഫഹദ് ഫാസില്‍ അഭിനയിക്കുന്ന തമിഴ് ചിത്രമെന്ന പ്രത്യേകതകൂടിയുണ്ട് ഈ ചിത്രത്തിന്. യുവന്‍ ശങ്കര്‍രാജയാണ് സൂപ്പർ ഡീലക്‌സിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. സംവിധായകനൊപ്പം മിഷ്‌കിനും നളന്‍കുമാരസ്വാമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഈ ചിത്രത്തിന് ദൃശ്യങ്ങള്‍ ഒരുക്കിയിരിക്കുന്നത് പി സി ശ്രീറാം, പി. എസ്. വിനോദ്, നീരവ് ഷാ എന്നിവര്‍ ചേര്‍ന്നാണ്.

ഇതിനോടകം തന്നെ കഴിഞ്ഞദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ ഒറ്റ ദിവസം കൊണ്ട് 25 ലക്ഷം പേര്‍ കണ്ടു. വിജയ് സേതുപതിയുടെ കഥാപാത്രത്തിന്റെ ചിത്രങ്ങളും സമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. മാർച്ച് 29ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

 

 

 

 

Photo Courtesy : Google/ images are subject to copyright

 

 

 

 

Leave a Reply

Your email address will not be published.