സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലേർട്ട് പിൻവലിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. മഴകുറയുന്നതിനാലാണ് റെഡ് അലേർട്ട് പിൻവലിച്ചത്. പകല്‍ സമയം സംസ്ഥാനത്ത് എവിടെയും ശക്തമായ മഴയ്ക്ക് സാദ്ധ്യതയില്ലെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ നിഗമനം.

എന്നാൽ ഇടുക്കി ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലേര്‍ട്ടും, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പുണ്ട്.

കഴിഞ്ഞ ദിവസം കനത്ത മഴയില്‍ മണ്ണിടിഞ്ഞും പാളങ്ങളില്‍ വെളളം കയറിയും ട്രയിന്‍ ഗതാഗതം തടസപ്പെട്ടിരുന്നു. അത് ഇന്ന് പുനഃസ്ഥാപിച്ചേക്കുമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ 20 ദുരിതാശ്വാസ ക്യാമ്പുകളിലായി 30506 പേരാണുള്ളത്.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.